കോയമ്പത്തൂര്‍: നീലഗിരി അറുവന്‍കാട് കേന്ദ്രസര്‍ക്കാരിന്റെ വെടിമരുന്ന് ശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. എഴുപതുശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ മറ്റ് മൂന്നുപേര്‍ അറുവന്‍കാടുള്ള ഫാക്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്.

സൂരജ് കുമാര്‍ (27),സര്‍ഗുണം മുരളി (48), റോബിന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റ ത്. ഇതില്‍ സൂരജിന് 70 ശതമാനവും റോബിന് 50 ശതമാനവും പൊള്ളലേറ്റതായി അറിയുന്നു. സാരമായി പരുക്കേറ്റ നാഗരാജ്( 42), ദിനേഷ് (43), റോഷന്‍(40) എന്നിവരാണ് ഫാക്ടറി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

വെള്ളിയാഴ്ച അര്‍ധരാത്രി 12.30-ഓടെ 747-ാം നമ്പര്‍ കെട്ടിടത്തില്‍ ഹൈഡ്രോളിക് പ്രസ്സിങ് മെഷീനില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ആറുപേരും കെട്ടിടത്തിനകത്തായിരുന്നു. 

Content Highlights: blast at cordite factory in aruvankad nilgiris