പ്രതീകാത്മക ചിത്രം | ഫോട്ടോ AFP
പുണെ: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മനുഷ്യന്റെ അസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. പുണെയിലാണ് സംഭവം. കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ 28-കാരിയെ ദുര്മന്ത്രവാദത്തിനിരയാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എല്ല് പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തി അത് യുവതിയെ നിര്‍ബന്ധിച്ചു കുടിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാപിതാക്കള്‍, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2019-ലാണ് യുവതിയുടെ വിവാഹം നടന്നത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. അമാവസി ദിനത്തില്‍ പ്രത്യേക പൂജ നടത്തിയാല്‍ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സ്ഥിരമായി മന്ത്രവാദം നടത്തിവന്നതായി പോലീസ് പറയുന്നു.
മന്ത്രവാദ ചടങ്ങിന്റെ ഭാഗമായാണ് യുവതിയെ എല്ലുപൊടി കഴിപ്പിച്ചത്. കൂടാതെ ഒരു വെള്ളച്ചാട്ടത്തില്‍ പൊയി കുളിക്കണമെന്നും മന്ത്രവാദം നടത്തിയ സ്ത്രീ നിർദേശിച്ചിരുന്നു. നിര്‍ബന്ധിത മന്ത്രവാദത്തിനൊപ്പം തന്റെ മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങിനല്‍കണമെന്നാവശ്യപ്പെട്ട് മര്‍ദ്ദിക്കാറുണ്ടെന്നും യുവതി പറയുന്നു.
മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവും ഏഴു പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: black magic woman forced to consume human bones in pune
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..