Photo: Screengrab
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകൾ പറത്തിവിട്ട് പ്രതിഷേധക്കാർ. ആന്ധ്രാപ്രദേശിലാണ് സംഭവം. പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആന്ധ്രാപ്രദേശിലെ വിയജവാഡയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ് കറുത്ത ബലൂണുകൾ ഹെലികോപ്റ്ററിന് നേരെ പറന്നുയർന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ സുരക്ഷാ വീഴ്ച ഇല്ലെന്നാണ് പോലീസ് പറയുന്നത്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പുറപ്പെട്ടതിന് അഞ്ച് മിനിറ്റ് കഴിഞ്ഞാണ് ബലൂണുകൾ പറത്തിവിട്ടത്. വിമാനത്താവളത്തിൽ നിന്ന് 4 കിലോമീറ്റർ ദൂരത്ത് നിന്നായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. ബലൂണുകൾ പറന്നുയരുന്നതിന്റെയും ഹെലികോപ്റ്ററിന്റടുത്തേക്ക് ബലൂണുകൾ നീങ്ങുന്നതിന്റേയും ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു.
പ്രധാനമന്ത്രിയുടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനത്താവളത്തിന് സമീപത്തായി ചില കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചിരുന്നു. ഇവരുടെ പക്കൽ കറുത്ത ബലൂണുകളും പ്ലക്കാർഡുകളും ഉണ്ടായതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ചിലർ പിടിയിലാകാനുണ്ടെന്ന് ഡി.എസ്.പി വിജയ്പാൽ എഎൻഐയോട് പറഞ്ഞു.
Content Highlights: Black Balloons Released Near Chopper In Andhra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..