ഓപ്പറേഷന്‍ താമര: ബി.എല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു


മാതൃഭൂമി ന്യൂസ്‌

ബി.എൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി (Photo: Sabu Scaria, Ratheesh PP )

ഹൈദരബാദ്: തെലങ്കാന ഭരണകക്ഷി എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാക്കളെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി തുങ്ങിയവരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.

നേരത്തെ ഇവര്‍ക്ക് സമന്‍സ് നല്‍കിയിരുന്നെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നടപടിയുടെ അടുത്ത ഘട്ടമെന്നോണമാണ് എഫ്.ഐ.ആറില്‍ ഇവരുടെ പേരുകള്‍ ചേര്‍ത്തത്. ബി.എല്‍ സന്തോഷിനും തുഷാറിനും പുറമേ ജഗ്ഗുസ്വാമിയെയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ ഒരു ലക്ഷത്തോളം പേജുകള്‍ വരുന്ന രേഖകള്‍ തെളിവാണെന്നായിരുന്ന ടി.ആര്‍.എസിന്റെ മറുപടി.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് അപ്രതീക്ഷിത പത്രസമ്മേളനം വിളിച്ച് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. അട്ടിമറി ശ്രമത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോകളും ശബ്ദ സന്ദേശങ്ങളും ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പുറത്തുവിട്ടിരുന്നു. ടിആര്‍എസ് എംഎല്‍എമാരുമായി തുഷാര്‍ വെള്ളാപ്പള്ളി സംസാരിച്ചെന്ന് അവകാശപ്പെടുന്നതാണ് ഓഡിയോ സന്ദേശം. ബിജെപി ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായി സംസാരിക്കാന്‍ അവസരം ഒരുക്കിനല്‍കാമെന്നാണ് ഇതില്‍ പറയുന്നത്.

ബി.എല്‍ സന്തോഷ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയിരുന്നു. തെലങ്കാന ഹൈക്കോടതിയും ആവശ്യം ശരിവച്ചതോടെ ശനിയാഴ്ചയോ തിങ്കളാഴ്ചയോ ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Content Highlights: bl santhosh and thushar vellapilly in accused list on operation thamara

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented