കര്‍ഷക പ്രശ്‌നം പരിഹരിക്കാതെ ബിജെപിക്ക് അധികാരം നിലനിര്‍ത്താനാകില്ല - മേഘാലയ ഗവര്‍ണര്‍


ജയ്പുര്‍ (രാജസ്ഥാന്‍): പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ഈ സര്‍ക്കാരിന്‌ വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ നടന്ന ചടങ്ങിനിടെയാണ് മാലിക് മാധ്യമങ്ങളോട് സംസാരിച്ചത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളിലും ബിജെപി നേതാക്കള്‍ കയറിയിട്ടുപോലുമില്ല. ''എന്റെ സ്വന്തം സ്ഥലമായ മീററ്റിലെ ഒരു ഗ്രാമത്തില്‍പോലും ബിജെപി നേതാക്കള്‍ കയറിയിട്ടില്ല. മീററ്റ് മാത്രമല്ല, മുസഫര്‍നഗര്‍, ഭാഗ്പത് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലൊന്നും ബിജെപി നേതാക്കള്‍ക്ക് കയറാന്‍ കഴിയില്ല'' - അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കുവേണ്ടി ഗവര്‍ണര്‍ പദവി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കി. കര്‍ഷകര്‍ക്കൊപ്പമാണ് താന്‍. എന്നാല്‍ നിലവില്‍ പദവി ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ അതും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജാട്ട് നേതാവാണ് സത്യപാല്‍ മാലിക്ക്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പലരോടും വഴക്കിടേണ്ടി വന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവരുമായി വഴക്കിടേണ്ടിവന്നു. നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും ഇങ്ങനെയൊന്നും ചെയ്യരുതെന്നും അവരോട് പറഞ്ഞു.

താങ്ങുവില നിയമാനുസൃതമായി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. മൂന്ന് കര്‍ഷക നിയമങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. കാരണം കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞിരിക്കുകയാണ്. ഒരേയൊരു പ്രശ്‌നം മാത്രമാണ് അവശേഷിക്കുന്നത്. അത് താങ്ങുവിലയാണ്. താങ്ങുവില ലഭിക്കാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു സന്ദേശവും പരസ്യമായി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തന്റെ അഭിപ്രായം വ്യക്തിപരമായി അദ്ദേഹത്തെ അറിയിക്കും.

മുഗള്‍ ചക്രവര്‍ത്തിമാരുമായി പോരാട്ടം നടത്തിയ സിഖുകാരെപ്പറ്റി അവര്‍ക്ക് അറിയില്ല. അവര്‍ ഒന്നിനെയും വകവെക്കാറില്ല. പരിഹരിക്കപ്പെടേണ്ടത് ഒരേയൊരു പ്രശ്‌നമാണ്. താങ്ങുവിലയാണ് അത്. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് താത്കാലികമായി തടഞ്ഞതിനാല്‍ ആ പ്രശ്‌നത്തെപ്പറ്റി ആശങ്ക വേണ്ടെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ തയ്യാറാണ്. എന്നാല്‍ താങ്ങുവില ഉറപ്പാക്കാതെ ഒരു തരത്തിലുള്ള ധാരണയും കര്‍ഷകരുമായി ഉണ്ടാക്കാനാവില്ലെന്നും സത്യപാല്‍ മാലിക്ക് ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ക്ക് എതിരായി കര്‍ഷക സംഘടനകള്‍ ഒരു വര്‍ഷത്തിലേറെയായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുകയാണ്. കര്‍ഷകരെ പിന്തുണച്ച് മാലിക്ക് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. അവരെ അധിക്ഷേപിക്കരുതെന്നും പ്രക്ഷോഭത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കശ്മീര്‍ വിഷയത്തിലും സത്യപാല്‍ മാലിക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ കശ്മീര്‍ ഗവര്‍ണറായിരുന്ന കാലത്ത് ശ്രീനഗറിന്റെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കാന്‍ പോലും ഭീകരര്‍ ധൈര്യം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അവിടെ ഉണ്ടായിരുന്ന കാലത്ത് സൈന്യത്തിനുനേരെ കല്ലേറ് നടന്നിരുന്നില്ല. ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നിരുന്നില്ല. ആരും അവിടെ കൊല്ലപ്പെട്ടിരുന്നില്ല. ശ്രീനഗറിന്റെ 50 കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കാന്‍ പോലും ഭീകരര്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്നവര്‍ കൊലപാതകങ്ങള്‍ നടത്തുകയാണ്. ഇത്തരം സംങവങ്ങള്‍ വേദന ഉളവാക്കുന്നതാണ്. ശക്തമായി അപലപിക്കേണ്ടതും.

ലഖിംപുര്‍ ഖേഡി സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്നും മാലിക്ക് പറഞ്ഞു. രാജി ആവശ്യപ്പെടുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഇത്തരത്തില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ മന്ത്രിമാര്‍ക്ക് എന്നും രാജിവെക്കേണ്ടിവരും. എന്നാല്‍ ആരോപണ വിധേയനായ മന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അവര്‍ഹനല്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സത്യപാല്‍ മാലിക്ക് പറഞ്ഞു.

Content Highlights: BJP won't return power if farmers demands not met - Meghalaya Governor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented