Photo: AFP, PTI
ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലം പുറത്ത്. ഗുജറാത്തില്‍ ബി.ജെ.പി. തുടര്‍ഭരണം നേടുമെന്നും ഹിമാചലില്‍ ബി.ജെ.പി.-കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എ.എ.പിയ്ക്ക് വമ്പന്‍ അട്ടിമറിക്ക് സാധ്യതയില്ലെന്നും എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.
182 അംഗ ഗുജറാത്ത് നിയമസഭയില്‍ ഭരണം ലഭിക്കാന്‍ 92 മണ്ഡലങ്ങളില്‍ വിജയിക്കണം.
ന്യൂസ് എക്സിന്റെ ഗുജറാത്തിലെ എക്സിറ്റ് പോള്‍ ഫലപ്രകാരം ബി.ജെ.പി. 117-140 സീറ്റുകളില്‍ വിജയിക്കും. 34-51 സീറ്റുകളില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യവും 6-13 സീറ്റുകളില്‍ എ.എ.പിയും വിജയിക്കുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.
അതേസമയം, റിപ്പബ്ലിക് ടി.വി.-പി. എം.എ.ആര്.ക്യു എക്സിറ്റ് പോള്‍ ഫലം ഇങ്ങനെ: ബി.ജെ.പി.- 128-148, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം 30-42, എ.എ.പി.-2-10. ടിവി 9 ഗുജറാത്തിയുടെ എക്സിറ്റ് പോള്‍ ഫലം ഇങ്ങനെ: 125-130, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം 40-50, എ.എ.പി. 3-5.
ഹിമാചല്‍ പ്രദേശ്
ന്യൂസ് എക്സ്-ജന്‍ കി ബാത് എക്സിറ്റ് പോള്‍ പ്രകാരം ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി. 32-40, കോണ്‍ഗ്രസ് 27-34, എ.എ.പി.-0
റിപ്പബ്ലിക് ടി.വി.- പി.എം.ആര്.ക്യു എക്സിറ്റ് പോള്‍: ബി.ജെ.പി. 34-39, കോണ്‍ഗ്രസ് 28-33, എ.എ.പി. 0-1.
ടൈംസ് നൗ-ഇ.ടി.ജി. എക്സിറ്റ് പോള്‍: ബി.ജെ.പി. 34-42, കോണ്‍ഗ്രസ് 24-32, എ.എ.പി.-0.
68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ 35-ആണ് ഭൂരിപക്ഷം.
(എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമായി കൊള്ളണമെന്നില്ല. വ്യത്യാസങ്ങളുണ്ടായേക്കാം)
Content Highlights: bjp will retain gujrat and himachal pradesh says exit polls
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..