മുംബൈ: കര്‍ണാടകത്തില്‍ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രിയും ബി.ജെപി നേതാവുമായ റാം ഷിന്‍ഡേ. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ തകരുമെന്നും ഷിന്‍ഡേ വ്യക്തമാക്കി. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് ഷിന്‍ഡേയുടെ പ്രതികരണം. മഹാരാഷ്ട്രയിലും ഹരിയാനയിലുമായാണ് ഈ എം.എല്‍.എമാരെ ബി.ജെ.പി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
സര്‍ക്കാരിനോട് എതിര്‍പ്പുള്ള എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇതിനെ അതിജീവിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്. മന്ത്രിസഭാ രൂപീകരണ സമയത്ത് എം.എല്‍എമാരെ കോണ്‍ഗ്രസ് സംരക്ഷിച്ച് നിര്‍ത്തിയത് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ്. ശിവകുമാര്‍ ഇന്ന് മുംബൈയില്‍ എത്തുമെന്നാണ് വിവരം.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സംസ്ഥാന ഭരണം അത്യാവശ്യമാണെന്ന തിരിച്ചറിവാണ് ബിജെപി ഓപ്പറേഷന് താമരയുടെ മൂന്നാം ഘട്ടം ആസൂത്രണം ചെയ്തത്.
മന്ത്രിസഭാ പുനസംഘടയെ തുടര്‍ന്ന് സര്‍ക്കാരിലുണ്ടായ പൊട്ടിത്തെറി ഈ സാഹചര്യത്തില്‍ ബിജെപി മുതലെടുക്കുകയായിരുന്നു.
content highlights: bjp will form govt in karnataka, bjp leader, ram shinde
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..