പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 50 സീറ്റിലൊതുക്കാം- നിതീഷ് കുമാര്‍


Nitish Kumar | Photo: PTI

പട്‌ന: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പോരാടിയാല്‍ ബിജെപി 50 സീറ്റുകളിലേയ്ക്ക് ഒതുക്കപ്പെടും. ഈ പോരാട്ടത്തിന് താന്‍ തന്നെ തന്നെ സമര്‍പ്പിക്കുനതായും പട്‌നയില്‍ ജെ.ഡി.യുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് പറഞ്ഞു. ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ലക്ഷ്യമിട്ട് രണ്ട് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പട്‌നയില്‍ ശനിയാഴ്ച ആരംഭിച്ച ജെ.ഡി.യു. ദ്വിദിന ദേശീയ നിര്‍വാഹകസമിതി, ദേശീയകൗണ്‍സില്‍ യോഗത്തിലെ പ്രധാനചര്‍ച്ചാവിഷയവും ദേശീയരാഷ്ട്രീയത്തിലെ പ്രതിപക്ഷകൂട്ടായ്മയായിരുന്നു. 'രാജ്യത്തിന്റെ നേതാവ് എങ്ങനെയിരിക്കണോ, അങ്ങനെയാണ് നിതീഷ്‌കുമാര്‍' എന്നതായിരുന്നു യോഗത്തിലെ അനൗദ്യോഗിക മുദ്രാവാക്യം. നിതീഷായിരിക്കും 2014-ല്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിക്കുന്നുമുണ്ട്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പൊതുവേദി രൂപവത്കരിക്കാനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ചനടത്തും. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള ശ്രമത്തിന് നേതൃത്വം കൊടുക്കാന്‍, ദേശീയകൗണ്‍സില്‍ യോഗം നിതീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ബുധനാഴ്ചവരെ ഡല്‍ഹിയിലുണ്ടാകുന്ന നിതീഷ് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഇടതുപാര്‍ട്ടിനേതാക്കള്‍ എന്നിവരുമായും അദ്ദേഹം ചര്‍ച്ചനടത്തും.

കഴിഞ്ഞദിവസം പട്‌നയിലെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി.വിരുദ്ധ വിശാലചേരിയുടെ രൂപവത്കരണത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്തത്. കേന്ദ്രത്തിലെ എന്‍.ഡി.എ.സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണെന്നും ബി.ജെ.പി.മുക്ത ഭാരതമാണ് ലക്ഷ്യമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ചന്ദ്രശേഖര്‍ റാവു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Content Highlights: BJP will be reduced to 50 seats in 2024, says Nitish Kumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented