MLA-മാരെ വിലയ്‌ക്കെടുക്കുന്നതില്‍ അമിത് ഷാ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം-സിസോദിയ 


മനീഷ് സിസോദിയ | Photo: ANI

ന്യൂഡല്‍ഹി: ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് കരുതുന്നയാള്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ വിലയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്തുവിട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എം.എല്‍.എമാരെ വിലയ്‌ക്കെടുക്കുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും സിസോദിയ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സിസോദിയ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം, തെലങ്കാനയിലെ ബി.ആര്‍.എസ്. എം.എല്‍.എമാരെ ഓപ്പറേഷന്‍ താമര വഴി ബി.ജെ.പിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മൂന്നുപേരെ തെലങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ ഒരാളുടെ ശബ്ദമാണ് ഓഡിയോയില്‍ ഉള്ളതെന്ന് സിസോദിയ ആരോപിച്ചു.



'ഈ ഓഡിയോയില്‍, ഒരു ടി.ആര്‍.എസ്. എം.എല്‍.എയെ ബി.ജെ.പിയില്‍ എത്തിക്കുന്നതിനെ കുറിച്ച് ബി.ജെ.പി. ബ്രോക്കര്‍ പറയുന്നത് കേള്‍ക്കാം. ഡല്‍ഹിയിലെ 43 എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചും അതിനായി പണം മാറ്റിവെച്ചിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കാം. ഷായുമായും ബി.എല്‍. സന്തോഷുമായും സംസാരിച്ചിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കാം, സിസോദിയ പറഞ്ഞു. ഓഡിയോയില്‍ ബി.ജെ.പി. ബ്രോക്കര്‍ പരാമര്‍ശിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കുറിച്ചാണെങ്കില്‍ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം- സിസോദിയ ആവശ്യപ്പെട്ടു.

ഡല്‍ഹിയിലും പഞ്ചാബിലും എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പി. നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ 'തെളിവാ'ണ് ഈ ഓഡിയോ ക്ലിപ് എന്നും വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്നും സിസോദിയ ആവശ്യപ്പെട്ടു. ഇത്തരമൊരു ഗൂഢാലോചനയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് രാജ്യത്തിന് വളരെ അപകടകരമാണെന്നും സിസോദിയ പറഞ്ഞു.

Content Highlights: bjp trying to poach mla, if amit shah involved arrest him demands manish sisodia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented