Photo: ANI, AFP
ചണ്ഡീഗഢ്: പഞ്ചാബില്‍ ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആരോപണവുമായി എ.എ.പി. പഞ്ചാബിലെ എ.എ.പി. സര്‍ക്കാരിലെ ധനമന്ത്രിയായ ഹര്‍പാല്‍ ചീമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പഞ്ചാബിലെ എ.എ.പിയുടെ എം.എല്‍.എമാരോട് വലിയ നേതാക്കന്മാരെ കാണാന്‍ ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പാര്‍ട്ടി മാറാന്‍ കോടികള്‍ വാഗ്ദാനം ചെയ്തുവെന്നുമാണ് ചീമ ആരോപിച്ചത്.
ഡല്‍ഹിയിലേക്ക് വരൂ. ബി.ജെ.പിയുടെ വലിയ നേതാക്കന്മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിത്തരാം- എന്ന് പറഞ്ഞ് തങ്ങളുടെ ഒരു എം.എല്‍.എയ്ക്ക് ഫോണ്‍ കോള്‍ വന്നുവെന്നും ചീമ പറഞ്ഞു. പാര്‍ട്ടിമാറാന്‍ ഓരോ എം.എല്‍.എയ്ക്കും 25 കോടി വീതമാണ് ബി.ജെ.പി. വാഗ്ദാനം ചെയ്യുന്നത്. ഓപ്പറേഷന്‍ താമര കര്‍ണാടകയില്‍ വിജയിച്ചിട്ടുണ്ടാകും. എന്നാല്‍ ഡല്‍ഹിയിലെ എം.എല്‍.എമാര്‍ ഉറച്ചുനില്‍ക്കുകയും ബി.ജെ.പിയുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു- ചീമ ചണ്ഡീഗഢില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചാബിലെ സര്‍ക്കാരില്‍ മാറ്റം വരികയാണെങ്കില്‍ എം.എല്‍.എമാര്‍ക്ക് വലിയ പ്രൊമോഷനും പദവികളും ലഭിക്കുമെന്നും എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ലഭിച്ചതായി ചീമ കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെ ഭഗവന്ത് മന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ആവശ്യപ്പെട്ട് എ.എ.പി. എം.എല്‍.എമാര്‍ക്ക് നിരവധി തവണ ഫോണ്‍വിളികള്‍ വന്നുവെന്നും ചീമ പറഞ്ഞു. എത്ര എ.എ.പി. എം.എല്‍.എമാരെ ബി.ജെ.പി. സമീപിച്ചുവെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്തോളം എന്നായിരുന്നു ചീമയുടെ മറുപടി. കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പി. തങ്ങളുടെ എം.എല്‍.എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും നേരിട്ടും അല്ലാതെയുമായി 7-10 എം.എല്‍.എമാരെ സമീപിച്ചുവെന്നും ചീമ പറഞ്ഞു. ശരിയായ സമയത്ത് തെളിവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ചീമയുടെ ആരോപണങ്ങള്‍ തള്ളി ബി.ജെ.പി. രംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി. പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ചീമയുടെ അടിസ്ഥാനരഹിതമായ ആരോപണം വിരല്‍ചൂണ്ടുന്നത് പഞ്ചാബിലെ എ.എ.പി. വലിയ പിളര്‍പ്പിലേക്ക് കടക്കുന്നു എന്നതിലേക്കാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ രണ്ട് എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്.
Content Highlights: bjp trying for operation lotus in punjab alleges aap minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..