ജയ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമാധാനവും സാഹോദര്യവും നിലനില്‍ക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി. പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന് മുമ്പാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
പാര്‍ട്ടിയില്‍ സമാധാനവും സാഹോദര്യവും നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. "പരാതികള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് മൂന്നംഗ സമിതി രൂപീകരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി. പരമാവധി ശ്രമിച്ചു. പക്ഷേ അവസാനം ഞങ്ങളുടെ എല്ലാ എം.എല്‍.എമാരും ഒപ്പമുണ്ട്. ഒരാള്‍ പോലും ഞങ്ങളെ വിട്ടുപോയില്ല-" ഗെഹ്‌ലോത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അടുത്തയാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് ജയ്‌സാല്‍മീറില്‍ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗം നടക്കുന്നത്. ജയ്സാല്‍മീറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സ്വതന്ത്ര എം.എല്‍.എമാരായ സുരേഷ് തക്, ഓം പ്രകാശ് ഹുഡ്ല, ഖുഷ്വീര്‍ സിംഗ് എന്നിവരുമായി ഹെഗ്‌ലോത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: BJP tried to topple govt but no one has left’: Rajasthan CM Ashok Gehlot
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..