ന്യൂഡല്‍ഹി:  ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നതിനിടെ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ് നിലനിര്‍ത്താന്‍ സാധിക്കുന്നുള്ളു. ഉത്തരാഖണ്ഡിലെ തരള്ളി, ജാര്‍ഖണ്ഡിലെ ഗോമിയ മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 

ആറിടത്ത് കോണ്‍ഗ്രസും മുന്നിടത്ത് മറ്റ് പ്രാദേശിക പാര്‍ട്ടികളും ലീഡ് ചെയ്യുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടി തന്നെയാണ്. ബിജെപിയുടെ പ്രതിയോഗികളായ സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരാണ് മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുന്നത്. സുപ്രധാനമായ കര്‍ണാടകയിലെ ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ ബഹുദൂരം മുന്നിലാണ്.