ഒരുലക്ഷത്തോളം പ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ രംഗത്ത് പരിശീലനം നല്‍കാന്‍ ബിജെപി


പ്രതീകാത്മകചിത്രം| Photo:PTI

ന്യൂഡല്‍ഹി: പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളില്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങി ബിജെപി. ഒരുലക്ഷത്തോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ ചെയ്യുന്നതിനുമുളള പരിശീലനം നല്‍കുന്നത്.കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പ്രവര്‍ത്തകര്‍ ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഞായറാഴ്ച നടന്ന അവലോകനത്തിന് ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരുടേയും പ്രസിഡന്റുമാരുടേയും യോഗം ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ വിളിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ നടന്ന അതിക്രമങ്ങളെ കുറിച്ചും യോഗത്തില്‍ നേതാക്കന്മാര്‍ ചര്‍ച്ച ചെയ്തു. നഡ്ഡയുടെ വസതിയില്‍ വെച്ച് നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിന് പുറമേ എട്ട് ബിജെപി ജനറല്‍ സെക്രട്ടറിമാരും യുവ, കിസാന്‍, മഹിള, ഒബിസി, എസ് സി, എസ്ടി, ന്യൂനപക്ഷ മോര്‍ച്ചകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു.

യോഗത്തിന് ശേഷം നഡ്ഡയും സന്തോഷും മറ്റു ജനറല്‍ സെക്രട്ടറിമാരും പ്രധാനമന്ത്രിയെ കാണുന്നതിനായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് പോയി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented