നിതീഷ് കുമാർ| Photo: PTI
പട്‌ന: തുടര്‍ച്ചയായി നാലാം വട്ടവും ബിഹാര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്നു വൈകുന്നേരം നാലരയ്ക്ക് നടക്കും.
എന്‍.ഡി.എ. സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമെന്നാണ് സൂചന. കൂടാതെ സ്പീക്കര്‍ സ്ഥാനവും ബി.ജെ.പി. ഏറ്റെടുത്തേക്കും. തര്‍കിഷോര്‍ പ്രസാദും രേണു ദേവിയുമാകും ഉപമുഖ്യമന്ത്രിമാരാവുക. ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവായി തര്‍കിഷോര്‍ പ്രസാദിനെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു.
നിതീഷ് കുമാറും ബി.ജെ.പി. നേതാക്കളും തമ്മില്‍ രാത്രി വൈകിയും നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തെ കുറിച്ച് തീരുമാനമായത്. ഇക്കഴിഞ്ഞ ടേമില്‍ ബി.ജെ.പിയുടെ സുശീല്‍ കുമാര്‍ മോദിയായിരുന്നു നിതീഷ് സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി.
243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകളില്‍ വിജയിച്ചാണ് എന്‍.ഡി.എ. അധികാരത്തിലെത്തിയത്. 74 സീറ്റുകള്‍ നേടി ബി.ജെ.പി. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ 43 സീറ്റുകളാണ് നിതീഷിന്റെ ജെ.ഡി.യുവിന് നേടാന്‍ കഴിഞ്ഞത്.
content highlights: bjp to get two deputy cm and speaker post in bihar suggest reports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..