Photo: Mathrubhumi
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ വമ്പന്‍ പാര്‍ട്ടി ഓഫീസ് നിര്‍മിക്കാനൊരുങ്ങി ബി.ജെ.പി. ഏകദേശം നൂറുകോടി രൂപ മുടക്കിയാണ് പുതിയ ഓഫീസിന്റെ നിര്‍മാണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസുകളിലൊന്നായി പരിഗണിക്കപ്പെടുന്ന നിലവിലെ കെട്ടിടം, 1991-ല്‍ സുന്ദര്‍ ലാല്‍ പട്‌വ സര്‍ക്കാരിന്റെ കാലത്ത് രണ്ടുകോടി രൂപ മുടക്കിയാണ് നിര്‍മിച്ചത്.
പുതിയ കെട്ടിടനിര്‍മാണത്തിന്റെ ഭൂമിപൂജയും തറക്കല്ലിടലും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ദ ഞായറാഴ്ച നിര്‍വഹിക്കും. പുതിയ കെട്ടിടത്തിന് പത്തുനിലകളുണ്ടാകും. ആയിരംപേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയവും പുതിയ ഓഫീസിനുണ്ടാകും.
രാജ്യത്തെ എല്ലാ ജില്ലകളിലും ഓഫീസ് നിര്‍മിക്കാന്‍ ബി.ജെ.പി. നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഭോപ്പാലില്‍ ദീര്‍ഘകാലമായി ഇത് നടക്കാതിരിക്കുകയായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യാനുസരണം ഒരു പുതിയ കെട്ടിടം നിര്‍മിക്കുകയാണ്. പുതിയ കെട്ടിടം ആധുനിക സൗകര്യങ്ങളുള്ള ലളിതമായ നിര്‍മിതിയായിരിക്കും, മധ്യപ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ വി.ഡി. ശര്‍മ പറഞ്ഞു.
Content Highlights: bjp to build new office in madhya pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..