
രാഹുൽ ഗാന്ധി| Photo: ANI
പട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബിജെപി ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴും മഹാസഖ്യത്തിന് വേണ്ടി രാഹുല്‍ ട്വിറ്ററിലൂടെ വോട്ട് തേടിയതിനെത്തുടര്‍ന്നാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്.
നീതി, തൊഴില്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് വേണ്ടി മഹാസഖ്യത്തിന് വോട്ട് രേഖപ്പെടുത്തണമെന്നാണ് രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.
കോവിഡ് 19 ന്റെ മാര്ഗനിര്ദേശങ്ങള്ക്കിടയില് കര്‍ശന സുരക്ഷയോടെയാണ് ബിഹാറിലെ 71 നിയമസഭാ മണ്ഡലങ്ങളില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ ആരംഭിച്ചത്.
''ഇത്തവണ നീതി, തൊഴില്‍, കര്‍ഷക തൊഴിലാളികള്‍, എന്നിവര്‍ക്കായി നിങ്ങളുടെ വോട്ട് മഹസഖ്യത്തിന് വേണ്ടി മാത്രം ചെയ്യുക. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍", എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
വോട്ടെടുപ്പ് ദിവസം വോട്ട് തേടാന്‍ പാടില്ലെന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം. അതിനാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.
ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫലം പുറത്തുവരും.
content highlights: BJP to approach EC over Rahul Gandhi seeking votes for grand alliance on polling day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..