തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ | Photo:PTI
ചെന്നൈ: മാധ്യമങ്ങളെ ബി.ജെ.പിയുടെ നിയന്ത്രണത്തിലാക്കുമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്നാടില്‍ ബി.ജെ.പിയുടെ പൊതുയോഗത്തില്‍ ആയിരുന്നു പരാമര്‍ശം.
'മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും - അണ്ണാമലൈ പറഞ്ഞു. തമിഴ്നാട് മുന്‍ ബി.ജെ.പി. അധ്യക്ഷനും നിലവില്‍ കേന്ദ്ര വാര്‍ത്താവിതരണ - പ്രക്ഷേപണ മന്ത്രിയുമായ എല്‍ മുരുകന് മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുമെന്നാണ് അണ്ണാമലൈയുടെ അവകാശവാദം.
മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അണ്ണാമലൈ. 2000ലാണ് ഐ.പി.എസ് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുന്നത്. എല്‍. മുരുകന് കേന്ദ്രമന്ത്രി ആയപ്പോഴാണ് അണ്ണാമലൈ തമിഴ്നാട് ബി.ജെ.പി. അധ്യക്ഷ സ്ഥാനത്തെത്തിയത്.
Content highlights: BJP Tamil Nadu president says take control of media within six months
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..