പ്രതീകാത്മ ചിത്രം
വാരാണസി: ഉത്തര്‍പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വാരാണസി സീറ്റ് നഷ്ടപ്പെട്ട് ബിജെപി. ഒഴിവുള്ള 36 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 33 ഇടത്തും വിജയിച്ച് വലിയ നേട്ടം കരസ്ഥമാക്കിയപ്പോഴാണ് സുപ്രധാന സീറ്റ് ബിജെപിക്ക് കൈവിട്ടത് എന്നതാണ് ശ്രദ്ധേയം.
ജയിലില്‍ കഴിയുന്ന മാഫിയ തലവന്‍ ബ്രിജേഷ് സിങ്ങിന്റെ കുടുംബം കൈവശംവെച്ചിരിക്കുന്ന വാരാണസി സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ അന്നപൂര്‍ണ സിങ് ആണ് ഇത്തവണ വിജയിച്ചത്. 4234 വോട്ടുകള്‍ നേടി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഉമേഷ് യാദവിനെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അന്നപൂര്‍ണ സിങ് പരാജയപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ഥിയായ സുധാമ പട്ടേല്‍ മൂന്നാം സ്ഥാനത്താണ്. സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഖൊരക്പുര് ജനറല്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഡോ. കഫീല്‍ ഖാനും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
Content Highlights: BJP Sweeps Elections To UP Legislative Council, Loses Key Varanasi Seat
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..