സ്വതന്ത്രരായി നാമനിര്‍ദേശപത്രിക നല്‍കി; ഗുജറാത്തില്‍ ഏഴ് നേതാക്കന്മാരെ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തു


photo : ani

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏഴ് നേതാക്കന്മാര്‍ക്കെതിരേ നടപടിയുമായി ബി.ജെ.പി. ഏഴുപേരെയും പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്രരായി മത്സരിക്കാനൊരുങ്ങിയവരാണ് നടപടി നേരിട്ടത്. നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഇവര്‍ ഏഴുപേരും സീറ്റ് തേടി നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും വഴങ്ങിയിരുന്നില്ല.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ ആറുവര്‍ഷത്തേക്ക് ഈ എം.എല്‍.എ.മാരെ സസ്പെന്‍ഡ് ചെയ്യുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ വ്യക്തമാക്കി. ഹര്‍ഷദ് വാസവ, അരവിന്ദ് ലഡാനി, ഛത്രസിങ് ഗുന്‍ജരിയ, കേതന്‍ ഭായ് പട്ടേല്‍, ഭാരത് ഭായ് ചാവ്ഡ, ഉദയ് ഭായ് ഷാ, കരന്‍ ഭായ് ബരയ്യ എന്നിവര്‍ക്കെതിരെയാണ് സസ്പെന്‍ഷന്‍ നടപടി.



അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം. 42 സിറ്റിങ് എം.എല്‍.എ.മാര്‍ക്ക് ഗുജറാത്തില്‍ ഇത്തവണ മത്സരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിരുന്നില്ല. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ച 160 പേരില്‍ 38 സിറ്റിങ് എം.എല്‍.എ.മാരെയും ഒഴിവാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിഥിന്‍ പട്ടേല്‍ എന്നീ പ്രമുഖരുള്‍പ്പെടെ പുറത്തായവരിലുണ്ട്.

2017-ല്‍ 182 സീറ്റുകളില്‍ 99 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി. വിജയിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി ബി.ജെ.പി.യാണ് ഗുജറാത്ത് ഭരിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ക്കാലം മുഖ്യമന്ത്രിയായിരുന്നത്. ഇത്തവണ മോദി, അമിത് ഷാ, സി.ആര്‍. പാട്ടീല്‍ എന്നിവരുടെ നേതൃത്വത്തില്‍ 140-ലധികം സീറ്റുകളാണ് പാര്‍ട്ടി ഗുജറാത്തില്‍ പ്രതീക്ഷിക്കുന്നത്.ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലായാണ് രണ്ടുഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിന് വോട്ടെണ്ണും.

Content Highlights: bjp suspends 7 leaders in gujarat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented