ഹിമാചലില്‍ സംസ്ഥാന വൈസ്പ്രസിഡന്റടക്കം അഞ്ചു നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി


ഹമിർപുറിൽ ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾ |ഫോട്ടോ:ANI

ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിമതസ്വരം ഉയര്‍ത്തിയ അഞ്ച് നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ബിജെപി. തിരഞ്ഞെടുപ്പില്‍ വിമതനായി പത്രിക നല്‍കിയ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെയാണ് പുറത്താക്കിയത്.

മുന്‍ എംഎല്‍എമാരായ തേജ്‌വന്ത് സിങ് നേഗി, കിഷോരി ലാല്‍, മനോഹര്‍ ധിമാന്‍, കെ.എല്‍.ഠാക്കൂര്‍, കൃപാല്‍ പര്‍മാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കൃപാല്‍ പര്‍മാര്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെ ഈ അഞ്ചു നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ഥികളായി വിവിധ മണ്ഡലങ്ങളില്‍ പത്രിക നല്‍കിയിട്ടുണ്ട്.ഫതേപുരില്‍ നിന്നാണ് കൃപാല്‍ പര്‍മാര്‍ സ്വതന്ത്രനായി മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേഷ്യ കശ്യപ് ആണ് അഞ്ചു നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തകാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്നവെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Content Highlights: BJP suspends 5 rebel leaders in Himachal Pradesh-state vice president among them


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented