പൗരത്വനിയമ ഭേദഗതിയില്‍ പുനഃപരിശോധന നടത്താതെ ഡല്‍ഹിയില്‍ മത്സരത്തിനില്ല-ശിരോമണി അകാലിദള്‍


എന്‍.ആര്‍.സി നടപ്പാക്കുന്നതിനും ശിരോമണി അകാലിദള്‍ എതിരാണ്

-

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ എല്ലാ മതക്കാരേയും ഉള്‍പ്പെടുത്താതെ ഡല്‍ഹിയില്‍ മത്സരിക്കാനില്ലെന്ന് എന്‍ഡിഎ ഘടക കക്ഷി ശിരോമണി അകാലി ദള്‍.

' ബിജെപിക്കും ശിരോമണി അകാലിദളിനും ദീര്‍ഘകാല ബന്ധമുണ്ട്. എന്നാല്‍ പൗരത്വ നിയമത്തില്‍ എല്ലാ മതക്കാരേയും ഉള്‍പ്പെടുത്തണമെന്നാണ് സുഖ്ബീര്‍ സിങ് ബാദലിന്റേയും അകാലിദളിന്റേയും നിലപാട്. നിയമം പുനഃപരിശോധിക്കണമെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിലപാടിന്റെ ഭാഗമായി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു' ശിരോമണി അകാലി ദള്‍ നേതാവും എംപിയുമായ മജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

എന്‍.ആര്‍.സി നടപ്പാക്കുന്നതിനും ശിരോമണി അകാലിദള്‍ എതിരാണ്. പൗരത്വ നിയമ ഭേദഗതിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതില്‍ എല്ലാ മതസ്ഥരേയും ഉള്‍പ്പെടുത്തണം. ആരേയും ഒഴിവാക്കരുതെന്നും സിര്‍സ വ്യക്തമാക്കി.

ആളുകളെ വരി നിര്‍ത്തി യാഗ്യത തെളിയിക്കാന്‍ ആവശ്യപ്പെടുന്നതാണ് എന്‍.ആര്‍.സി. തീര്‍ച്ചയായും അതിനെതിരാണ് തങ്ങള്‍. അത്തരത്തിലൊരു നിയമവും പാടില്ലെന്നാണ് തങ്ങളുടെ നിലപാട്. ഇതൊരു മഹത്തായ രാഷ്ട്രമാണ് ഇവിടെ വര്‍ഗീയതയ്ക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: BJP Should reconsider caa-we decided to not fight delhi polls-shiromani akali dal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented