
Representative Image | Photo: AFP
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രബലമായ ബ്രാഹ്മണ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനായി ബിജെപി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതായി റിപ്പോര്‍ട്ട്. യുപി തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി പ്രചാരണത്തിന് നേതൃത്വം നല്‍കാനാണ് ബിജെപി കമ്മിറ്റിയെ രൂപവത്കരിച്ചതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണ ക്ഷേമത്തിനായി പുതുതായി രൂപവത്കരിച്ച സമിതിയിലെ അംഗങ്ങളുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ ഇന്ന് ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് യുപിയില്‍ ബിജെപി അങ്കത്തിനിറങ്ങുകയെന്ന് ബിജെപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
403 സീറ്റുകളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ 2017-ല്‍ 312 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) 47 സീറ്റുകള്‍ നേടി. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) 19 സീറ്റുകള്‍ നേടിയപ്പോള്‍ ഏഴ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
Content Highlights: bjp sets up committee to attract brahmins to vote for bjp in up assembly elections
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..