ഒരു പ്രമുഖന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപിയുടെ ട്വീറ്റ്; ചേര്‍ന്നത് ടിആര്‍എസ് മുന്‍ എംപി


Published:

Updated:

Boora Narsaiah Goud | Photo: ANI

ന്യൂഡല്‍ഹി: മുന്‍ ടിആര്‍എസ് എംപി ബൂറ നര്‍സയ്യ ഗൗഡ് ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, കിഷന്‍ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രാര്‍ട്ടി പ്രവേശനം. സീറ്റ് നിഷേധിച്ചതിനേത്തുടര്‍ന്ന് ടിആര്‍എസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു നര്‍സയ്യ.

നേരത്തെ ഒരു പ്രമുഖ വ്യക്തി പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് വെച്ചാകും ഇയാള്‍ പാര്‍ട്ടിയില്‍ ചേരുകയെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള വോട്ടെണ്ണല്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ബിജെപിയുടെ ട്വീറ്റ്.




Content Highlights: BJP says that a prominent person will join the party at 12.15


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented