Photo: PTI
പട്‌ന: ആര്‍.ജെ.ഡി തലവന്‍ ലാലുപ്രസാദ് യാദവ് ജയിലിലിരുന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി. നിയമസഭാ തിരഞ്ഞെടുപ്പിനായി അദ്ദേഹം പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ബയോഡാറ്റ ജയിലില്‍ സ്വീകരിക്കുന്നുവെന്നും സുശീല്‍ കുമാര്‍ മോദി ആരോപിച്ചു.
സുശീല്‍ കുമാര്‍ മോദിയുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ആര്‍ജെഡി പ്രതികരിച്ചു.
'തടങ്കലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിനെ പന്ത്രണ്ടോളം പേര്‍ സന്ദര്‍ശിക്കുന്നു. സ്ഥാനാര്‍ഥികളാവാന്‍ പരിഗണിക്കുന്നവരുടെ 200 ഓളം പേരുടെ പട്ടിക അദ്ദേഹത്തിന് കൈമാറുന്നു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ലാലുവിന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും' സുശീല്‍ കുമാര്‍ മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡിലെ സഖ്യ സര്‍ക്കാരിന്റെ ഭാഗമാണ് ആര്‍ജെഡിയും.
എന്നാല്‍ ബിജെപിക്ക് ലാലുവിനെ ഭയമാണെന്നും വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഒന്നും കാണിക്കാനില്ലാത്തത് കൊണ്ടാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആര്‍ജെഡി പ്രതികരിച്ചു.
കാലിത്തീറ്റ അഴിമതി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് ലാലു പ്രസാദ് യാദവ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്ന ലാലുവിനെ സഹായികള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ഒരു ബംഗ്ലാവിലേക്ക് മാറ്റിയിരുന്നു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരന്‍ ഒരു സംസ്ഥാന അതിഥിയായി പഞ്ചനക്ഷത്ര ആതിഥ്യമരുളുന്നുവെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
Content Highlights: BJP's Sushil Modi Accuses Lalu Yadav Of Running Political Show From Jail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..