ഹൈദരാബാദ്: ടിആര്‍എസിന്റെ ഉറച്ച കോട്ടയായിരുന്നു നാളിതുവരെ ദുബാക്ക മണ്ഡലം. ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ഇളക്കം തട്ടില്ലെന്ന് ടിആര്‍എസ് ഉറച്ച് വിശ്വസിച്ചിരുന്ന ദുബാക്ക ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ ബിജെപി പിടിച്ചെടുത്തു. അതും വെറും ആയിരത്തില്‍ പരം വോട്ടുകള്‍ക്ക്. 

ദുബാക്കയില്‍ ടി.ആര്‍.എസിന്റെ സിറ്റിങ്ങ് എം.എല്‍.എ സോലിപേറ്റ രാംമലിംഗ റെഡ്ഡിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രാംഗലിംഗ റെഡ്ഡിയുടെ ഭാര്യയായ സുജാതയെയാണ് ടിആര്‍എസ് കളത്തിലിറക്കിയത്. പക്ഷേ 1079 വോട്ടുകള്‍ക്ക് ബിജെപിയുടെ എം. രഘുനന്ദന്‍ റാവു അട്ടിമറി വിജയം നേടി.  റാവു 63,352 വോട്ടുകള്‍ നേടിയപ്പോള്‍ സുജാത 62,273 വോട്ടുകള്‍ നേടി. 

കോണ്‍ഗ്രസിന്റെ ചെരുക്കു ശ്രീനിവാസ് റെഡ്ഡി 22054 വോട്ടുമായി ബഹുദൂരം പിന്നിലായി.

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മരുമകന്‍ നേരിട്ടെത്തിയാണ് ദുബാക്കയില്‍ ടിആര്‍എസിനുവേണ്ടി പ്രചാരണം നയിച്ചിച്ചത്.

Content Highlight: BJP's Raghunandan Rao Wins Dubbaka Seat