പ്രതീകാത്മ ചിത്രം | ഫോട്ടോ:മാതൃഭൂമി
കൊൽക്കത്ത: ബംഗാള്‍ ബിജെപിയില്‍ പടലപ്പിണക്കം രൂക്ഷമാകുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയധ്യക്ഷൻ ജെപി നദ്ദയും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്ത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ബംഗാൾ ബിജെപി ഉപാധ്യക്ഷന്‍ സൗമിത്ര ഖാൻ. നേതാക്കൾ എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കിൽ ബംഗാളിലെ ബിജെപി കേരളത്തിലെ ബിജെപിയേക്കാൾ പരിതാപകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദിശയറിയാത്ത അവസ്ഥയിലാണ് പാര്‍ട്ടിയും നേതാക്കളും. ഡല്‍ഹിയിലുള്ളവര്‍ക്കെ എന്തെങ്കിലും ചെയ്യാനാകൂ. ഉചിതമായ സഹായം അവിടെ നിന്ന് ലഭിക്കുകയും പ്രശ്‌നപരിഹാരമുണ്ടാകുകയും ചെയ്താല്‍
തൃണമൂൽ കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സംസ്ഥാന നേതാക്കളിൽ സുവേന്ദു അധികാരി മാത്രമാണ് നല്ല നേതാവായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ബംഗാൾ ബിജെപി നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതാക്കളുടെ ഇടപെടൽ എത്രയും പെട്ടെന്ന് സംസ്ഥാനത്ത് ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് രംഗത്തെത്തിയത്.
Content Highlights: BJP's position in West Bengal can be even worse than in Kerala - Saumitra Khan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..