ബംഗാളില്‍ ബി ജെ പി,ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍


സമതുളിന്റെ മരണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി കുടുംബവും ബി ജെ പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്നു. തിങ്കളാഴ്ച ബി ജെ പി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. സമതുള്‍ ദോലുയിയുടെ മൃതദേഹമാണ് ഹൗറയ്ക്കു സമീപം അമ്ത ഗ്രാമത്തിലെ പാടശേഖരത്തിനു സമീപത്തുനിന്ന് കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സമതുളിന്റെ കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി കുടുംബവും ബി ജെ പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ബി ജെ പിയുടെ സജീവപ്രവര്‍ത്തകനായിരുന്നു സമതുള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രദേശത്തു നടന്ന ജയ് ശ്രീ റാം റാലിയില്‍ പങ്കെടുത്തതിനു പിന്നാലെ സമുതുളിന് വധഭീഷണിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ സമതുളിന്റെ വീട് ഒരു സംഘമാളുകള്‍ തല്ലിത്തകര്‍ത്തിരുന്നു.- ബി ജെ പിയുടെ ഹൗറ(റൂറല്‍) അധ്യക്ഷന്‍ അനുപം മല്ലിക്ക് പറഞ്ഞു.

ഞായറാഴ്ച ആര്‍ എസ് എസ് നേതാവ് സ്വദേശ് മന്നയുടെ മൃതദേഹവും അത്ചതാ ഗ്രാമത്തില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. മന്നയുടെ മരണത്തിനു പിന്നിലും തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അനുപം മല്ലിക്ക് ആരോപിച്ചു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ പുലക് റോയി ബി ജെ പിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. ഞങ്ങളുടെ ഒരു പ്രവര്‍ത്തകനു പോലും ഇതില്‍ പങ്കില്ല.- റോയി പറഞ്ഞു.

content highlights: bjp,rss workers body found hanging from tree in west bengal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022

More from this section




Most Commented