രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നു | Photo: ANI, PTI
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരേ ബി.ജെ.പി. ശനിയാഴ്ചയായിരുന്നു വിഷയത്തില്‍ രാഹുലിന്റെ പ്രതികരണം. പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ദ്രൗപദി മുര്‍മു ആയിരിക്കണം പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് രാഹുലിനെ വിമര്‍ശിച്ച് ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തിയത്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? രാജ്യം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍, ശുഭവേളകളില്‍ ദുശ്ശകുനം പോലെ അദ്ദേഹം മുന്നോട്ടുവരും. ജനാധിപത്യത്തിന്റെ ക്ഷേത്രമായി പുതിയ പാര്‍ലമെന്റ് മന്ദിരം മാറുന്ന ചരിത്രനിമിഷത്തെ സ്വാഗതം ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള ഇടുങ്ങിയ ചിന്താഗതിയാണ് രാഹുലിന്, ഗൗരവ് ഭാട്ടിയ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ മുന്‍ സ്പീക്കറുമായ മീരാ കുമാര്‍, പുതിയ പാര്‍ലമെന്റ് മന്ദിരം വേണമെന്ന് പറഞ്ഞിരുന്നെന്നും ഗൗരവ് ഭാട്ടിയ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ ഉപയോഗശൂന്യമെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങളാണെങ്കിലും അത് മോദി നടപ്പാക്കുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമാണെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു. മേയ് 28-നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
Content Highlights: bjp reply to rahul gandhi over his criticism against pm modi inaugurating parliament building
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..