സത്യേന്ദർ ജെയിൻ, ഷെഹ്സാദ് ജയ് ഹിന്ദ് പങ്കുവെച്ച വീഡിയോയിൽനിന്ന് | Photo: ANI https://twitter.com/Shehzad_Ind
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനെ പ്രതിരോധത്തിലാക്കി ബി.ജെ.പി. പുതിയ വീഡിയോ പുറത്തുവിട്ടു.
ജയില്‍ സൂപ്രണ്ട് അജിത് കുമാര്‍, ജെയിനെ സെല്ലിലെത്തി കാണുന്നതാണ് വീഡിയോയിലുള്ളത്. തടവുകാരെ സന്ദര്‍ശിക്കാനുള്ള സമയപരിധി കഴിഞ്ഞായിരുന്നു സൂപ്രണ്ട് ജെയിന്റെ സെല്ലിലെത്തിയതെന്ന് ബി.ജെ.പി. ആരോപിച്ചു.
ബി.ജെ.പി. നേതാവ് ഷെഹ്സാദ് ജയ് ഹിന്ദ് സൂപ്രണ്ട്-ജെയിന് കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് ജെയിന്റെ സെല്ലില്‍ എത്തുമ്പോള്‍ മൂന്നുപേര്‍ അതിനുള്ളിലുള്ളത് കാണാം. സൂപ്രണ്ട് വന്നതിന് പിന്നാലെ ഇവരെല്ലാം പുറത്തുപോകുന്നുമുണ്ട്.
ശേഷം അവിടുള്ള കസേരയില്‍ സൂപ്രണ്ട് ഇരുന്ന് ജെയിനോടു സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സെപ്റ്റംബര്‍ മാസത്തിലേതാണ് ദൃശ്യങ്ങള്‍. ജെയിന് വി.ഐ.പി. പരിഗണന ലഭ്യമാകുന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
Content Highlights: bjp releases video of tihar jail offiicial meeting satyendar jain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..