ബിപ്ലബ് കുമാർ ദേബ്
അഗര്‍ത്തല: ത്രിപുരയില്‍ മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് സീറ്റ് നല്‍കാതെ ബി.ജെ.പി. ബനാമാലിപുരിലും അഗര്‍ത്തലയിലും മത്സരിക്കാന്‍ ബിപ്ലബ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി സീറ്റ് നല്‍കിയില്ല. അഗര്‍ത്തലയില്‍ മുന്‍ സി.പി.എം. നേതാവിനെയാണ് ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 55 നിയമസഭാ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ബി.ജെ.പി. പ്രഖ്യാപിച്ചു.
നിലവില്‍ രാജ്യസഭാ എം.പി.യായ ബിപ്ലബ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം കേന്ദ്ര നേതൃത്വത്തെ പലതവണ അറിയിച്ചിരുന്നു. അഗര്‍ത്തല, ബനാമാലിപുര്‍ എന്നീ രണ്ട് സീറ്റുകളില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കാനാണ് താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കേന്ദ്രം ഇക്കാര്യം പരിഗണിച്ചില്ല. പാപ്പിയ ദത്തയെ അഗര്‍ത്തല മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇദ്ദേഹം സി.പി.എം. മുന്‍ നേതാവാണ്. കോണ്‍ഗ്രസ് നേതാവായ സുദീപ് റോയ് ബര്‍മനാണ് നിലവില്‍ അഗര്‍ത്തലയിലെ എം.എല്‍.എ. ഇയാള്‍ നേരത്തെ ബി.ജെ.പി.യിലായിരുന്നു. ത്രിപുരയില്‍ കോണ്‍ഗ്രസിനുള്ള ഏക എം.എല്‍.എ.യാണ് സുദീപ് റോയ്.
60 സീറ്റുകളാണ് ത്രിപുരയില്‍ ആകെയുള്ളത്. ഇതില്‍ 55 സീറ്റുകളില്‍ ബി.ജെ.പി.യും അഞ്ചു സീറ്റുകളില്‍ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.യും മത്സരിക്കും. 54 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ബി.ജെ.പി. ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അഗര്‍ത്തല മണ്ഡലത്തില്‍ മാത്രം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ഈ സീറ്റിലാണ് തിങ്കളാഴ്ച സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത്.
Content Highlights: bjp released Ttripura poll list, biplab deb stays out
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..