മഹാരാഷ്ട്രയില്‍ സർക്കാർ രൂപവത്കരണത്തിന് ബിജെപി; വിമതര്‍ ഇന്ന് മുംബൈയില്‍ തിരിച്ചെത്തും


പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നവിസിന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ മധുരം നൽകുന്നു | ഫോട്ടോ: എഎൻഐ

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അന്ത്യത്തിലേക്ക്. ഉദ്ധവ് താക്കറെ രാജിവെച്ചതോടെ ശിവസേനാ വിമത എംഎല്‍എമാരെ ഒപ്പംചേര്‍ത്ത് മന്ത്രിസഭ രൂപവത്കരണത്തിനുള്ള നീക്കം പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫട്‌നവസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. ഊര്‍ജിതമാക്കി. ബുധനാഴ്ച വൈകുന്നേരം ഗവര്‍ണറെ കണ്ട ദേവേന്ദ്ര ഫട്‌നവിസ് വ്യാഴാഴ്ച സര്‍ക്കാര്‍ രൂപത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

ബുധനാഴ്ച മുംബൈയിലെത്തിയ മുഴുവന്‍ ബി.ജെ.പി. എം.എല്‍.എ.മാരും നഗരത്തിലെ പ്രസിഡന്റ് ഹോട്ടലില്‍ താമസിക്കുകയാണ്. ഗോവയിലുള്ള ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതസംഘം വ്യാഴാഴ്ച രാവിലെ തന്നെ മുംബൈയിലെത്തും. ബി.ജെ.പി.യുമായി സര്‍ക്കാര്‍ രൂപവത്കരണ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ശിവസേനാ വിമതനേതാക്കള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ആഴ്ചകള്‍ നീണ്ടുനിന്ന രാഷ്ട്രീയാനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബുധനാഴ്ച ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. വിമതരുടെ ആവശ്യപ്രകാരം നിയമസഭയില്‍ വ്യാഴാഴ്ച രാവിലെ 11-ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തില്‍ സുപ്രീംകോടതി വിധി തിരിച്ചടിയായതാണ് രാജിയില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ഫെയ്സ്ബുക്ക് ലൈവിലൂടെ ഉദ്ധവ് രാജി പ്രഖ്യാപിക്കുകയായിരുന്നു.

കോടതിവിധി മാനിക്കുന്നെന്നും ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു. പാര്‍ട്ടിക്കും തനിക്കും പിന്തുണനല്‍കിയതില്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കും ശിവസേനാ എം.എല്‍.എ.മാര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ അംഗത്വവും അദ്ദേഹം രാജിവെച്ചു.

സുപ്രീംകോടതിവിധി വരുംമുന്‍പ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം സഹപ്രവര്‍ത്തകര്‍ക്ക് നന്ദിപറഞ്ഞ ഉദ്ധവ്, വിശ്വസ്തര്‍ തന്നെ ചതിക്കുകയായിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. രാജിയിലേക്ക് വഴിതുറക്കുന്ന രീതിയിലാണ് ഉദ്ധവ് അവസാനത്തെ മന്ത്രിസഭാ യോഗത്തില്‍ സംസാരിച്ചത്.

ശിവസേന മുന്‍കാലങ്ങളില്‍ ആവശ്യപ്പെട്ട ഔറംഗബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ പേര് മാറ്റി. ഹിന്ദുത്വ അജന്‍ഡ എന്നതിലുപരി മറാഠി അസ്മിത (മറാഠി അഭിമാനം) തിരിച്ചുപിടിക്കാനുള്ള വഴിയിലാണ് പാര്‍ട്ടി സഞ്ചരിക്കുന്നതെന്ന് ഉദ്ധവ് അവസാന മന്ത്രിസഭായോഗത്തില്‍ ബോധ്യപ്പെടുത്തി. ഉദ്ധവ് രാജിസമര്‍പ്പിച്ചതോടെ വ്യാഴാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടില്ല.

മഹാരാഷ്ട്രയുടെ പത്തൊമ്പതാമത്തെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ 2019 നവംബര്‍ 28-നാണ് മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എം.എല്‍.എ.മാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെവീണത്. രണ്ടരവര്‍ഷത്തോളംനീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രാജിവെച്ചത്.

വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശത്തിനെതിരേ ശിവസേനയുടെ ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് പ്രഭുവിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വി ബുധനാഴ്ച രാവിലെ ആവശ്യപ്പെട്ടപ്പോള്‍ വൈകീട്ട് അഞ്ചിന് പരിഗണിക്കാന്‍ കോടതി തയ്യാറായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വിശ്വാസവോട്ടെടുപ്പില്‍ ഇടപെടേണ്ടെന്ന തീരുമാനത്തില്‍ അവധിക്കാല ബെഞ്ച് എത്തിയത്.

Content Highlights: bjp preparing to form new government in maharashtra

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented