ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; പ്രചാരണ സമിതികള്‍ക്ക് രൂപംനല്‍കി


പ്രകടന പത്രിക തയ്യാറാക്കാനുള്ള സമിതിയുടെ നേതൃത്വം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനാണ്. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിക്കാണ് പ്രചാരണ സമിതിയുടെ ചുമതല. കൂടാതെ പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയിലും ഇദ്ദേഹം അംഗമാണ്.

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് ബിജെപി തുടക്കമിട്ടു. ഇതിന്റെ ഭാഗമായുള്ള രണ്ട് സമിതികളെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിനും പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതുമടക്കമുള്ള 17 സമിതികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രകടന പത്രിക തയ്യാറാക്കാനുള്ള സമിതിയുടെ നേതൃത്വം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനാണ്. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‌വി, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിക്കാണ് പ്രചാരണ സമിതിയുടെ ചുമതല. കൂടാതെ പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയിലും ഇദ്ദേഹം അംഗമാണ്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് സോഷ്യല്‍ മീഡിയ, സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തമാണുള്ളത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പ്രസംഗങ്ങള്‍ തയ്യാറാക്കുന്ന സമിതിയുടെ ചുമതലയാണ് ഉള്ളത്.

കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദിന് മാധ്യമ വിഭാഗത്തിന്റെയും പ്രകാശ് ജാവ്‌ദേക്കറിന് പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെയും ചുമതലയാണുള്ളത്. ഈവര്‍ഷം ഏപ്രില്‍- മെയ് മാസത്തിലായി ലോക്‌സഭാ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദിയുടെ നേതൃത്വത്തില്‍ തുടര്‍ഭരണമാണ് ബിജെപി ലക്ഷ്യമിടുന്നത്.

Content Highlights: BJP Prepare For Loksabha Battle Started, Cheif Amit Shah Form Election Committees

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented