യുപിയില്‍ മുസ്ലിംവോട്ട് കിട്ടി;ഈ മാതൃകയില്‍ പുതിയ വിഭാഗങ്ങളില്‍ കടന്നുചെല്ലാനുള്ള നീക്കവുമായി ബിജെപി


വിജയ് സങ്കല്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

ഹൈദരാബാദ്:ഹിന്ദുക്കള്‍ക്കുപുറമേ, മറ്റ് സമുദായങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കണമെന്നും ഇവരിലേക്ക് കടന്നുചെല്ലാന്‍ സ്‌നേഹയാത്രകള്‍ സംഘടിപ്പിക്കണമെന്നും ബി.ജെ.പി. പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദില്‍ ചേര്‍ന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിന്റെ സമാപനച്ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. കുടുംബാധിഷ്ഠിതപാര്‍ട്ടികളെ രാജ്യം മടുത്തെന്നും ഇവര്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മോദി പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലും അസംഗഢ്, രാംപുര്‍ മണ്ഡലങ്ങളില്‍ അടുത്തിടെ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. വന്‍നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി. ഹിന്ദുക്കള്‍ക്കുപുറമെ, മറ്റ് സമുദായങ്ങളിലും പാര്‍ശ്വവത്കരിക്കപ്പെട്ടവരും പിന്നാക്കം നില്‍ക്കുന്നവരുമായ ജനവിഭാഗങ്ങളുണ്ട്. ബി.ജെ.പി.യുടെ പ്രവര്‍ത്തനപരിധിയില്‍ ഇവരെയെല്ലാം കൊണ്ടുവരണം. ഹിന്ദുക്കളില്‍ മാത്രമായി പാര്‍ട്ടിസാന്നിധ്യം പരിമിതപ്പെടുത്തരുത്. ജനങ്ങള്‍ക്കുവേണ്ടി, ഓജസ്സുള്ള ഭരണത്തിനുവേണ്ടി (പ്രോ പീപ്പിള്‍, പ്രോ ആക്ടീവ് ഗവേണന്‍സ്) എന്നതായിരിക്കണം പാര്‍ട്ടിയുടെ മുദ്രാവാക്യം. ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാന രാജ്യമാക്കുകയാണ് ലക്ഷ്യമാക്കേണ്ടത്. സേവനം, സന്തുലിത നില, സമന്വയം, സംവാദം എന്നിവ പ്രവര്‍ത്തനത്തില്‍ നടപ്പാക്കണം. ഏതെങ്കിലും ഒരുവിഭാഗത്തെ പ്രീണിപ്പിക്കുന്നതിനുപകരം എല്ലാവരെയും ഉള്‍ക്കൊള്ളുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയമാണ് നടപ്പാക്കേണ്ടത്. തുഷ്ടീകരണ(പ്രീണനം)ത്തിനുപകരം തൃപ്തീകരണ(എല്ലാവര്‍ക്കും തൃപ്തി)മാണ് നടപ്പാക്കേണ്ടത്. കുടുംബ വാഴ്ച, കുടുംബാധിഷ്ഠിത രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടപ്പാക്കുന്നത്. ഇത് ഇല്ലാതാക്കുന്നതിനാണ് ബി.ജെ.പി. ശ്രദ്ധിക്കേണ്ടത്. കുടുംബാധിഷ്ഠിത രാഷ്ട്രീയം ദീര്‍ഘകാലം നിലനില്‍ക്കില്ല. വിരോധത്തിനുവേണ്ടിയുള്ള വിരോധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. പല പാര്‍ട്ടികളും ദീര്‍ഘകാലം രാജ്യം ഭരിച്ചു. എന്നാല്‍, അവരെല്ലാം നിലനില്‍പ്പിനായി ഇപ്പോള്‍ യുദ്ധം ചെയ്യുകയാണ്. അവരെ പരിഹസിക്കാതെ അവര്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതെന്നും മോദി പറഞ്ഞു.


പുതിയ വിഭാഗങ്ങളില്‍ കടന്നുചെല്ലാനുള്ള രാഷ്ട്രീയനീക്കം

ഹൈദരാബാദ്: മറ്റു സമുദായങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് കടന്നുചെല്ലാന്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നല്‍കിയ നിര്‍ദേശം ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്തിടെ ബി.ജെ.പി. നേടിയ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തിലാണെന്നാണ് സൂചന.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയ വിജയത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ക്ക് ഗണ്യമായ പങ്കുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുത്തലാഖ് നിരോധന വിഷയത്തില്‍ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍നിന്ന് പാര്‍ട്ടിക്ക് പിന്തുണ കാര്യമായി ലഭിച്ചതായും ബി.ജെ.പി.വിലയിരുത്തുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ പിന്നാക്കവിഭാഗമായ പസ്മന്ദ സമുദായത്തിന്റെ നേതാവും ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറിയുമായ ഡാനിഷ് ആസാദിനെ രണ്ടാം യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമാക്കിയത് ഇത്തരം കണക്കുകൂട്ടലിലൂടെയാണെന്നാണ് സൂചന.

പാര്‍ട്ടിക്കു നേട്ടമായി മാറിയ ഈ സാഹചര്യങ്ങള്‍ രാഷ്ട്രീയനീക്കമായി രാജ്യവ്യാപകമായി നടപ്പാക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. കാര്യമായി സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്ത മേഖലകളില്‍ കടന്നുചെല്ലാന്‍ ഇത് സഹായിക്കുമെന്നാണ് ബി.ജെ.പി.ണ്ടയുടെ കണക്കുകൂട്ടല്‍. ഹിന്ദുക്കള്‍ക്കുപുറമേ മറ്റ് സമുദായങ്ങളുമായി അടുപ്പം സ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.

കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്തണമെന്നും അന്ന് മോദി നിര്‍ദേശിച്ചിരുന്നു.

Content Highlights: bjp political move to enter new categories

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented