ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന രാമചന്ദ്ര ഗുഹയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്ത്. അടിസ്ഥാന രഹിതമായ പ്രസ്താവന ഉന്നയിച്ചതില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി രാമചന്ദ്ര ഗുഹയ്ക്ക് ബിജെപി നോട്ടീസ് അയച്ചു. ബിജെപി കര്‍ണാടക യുവജനവിഭാഗമാണ് രാമചന്ദ്ര ഗുഹയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കല്‍ബുര്‍ഗിയുടേയും ഗോവിന്ദ് പന്‍സാരയുടേയും ധബോല്‍ക്കറുടേയും കൊലയാളികളെ പോലെ ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നിലുള്ളതും സംഘപരിവാറില്‍ നിന്നുള്ളവരാവാം എന്നായിരുന്നു രാമചന്ദ്ര ഗുഹയുടെ പ്രസ്താവന. ബി.ജെ.പി സര്‍ക്കാര്‍ സൃഷ്ടിച്ച അസഹിഷ്ണുതയുടെയും വിദ്വേഷ പ്രചരണത്തിന്റേയും സാഹചര്യമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു.
രാമചന്ദ്ര ഗുഹയുടെ പരാമര്‍ശത്തില്‍ സൂചിപ്പിച്ച മൂന്ന് പേരുടേയും കൊലപാതകം ഇതുവരെ തെളിഞ്ഞിട്ടില്ല. അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ ഈ അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ കാരണമാകും. ഗുഹയുടെ ഭാഗത്തു നിന്നും ബോധപൂര്‍വം ഉണ്ടായ പ്രസ്താവന ബിജെപിയുടെ ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരില്‍ മനോവിഷമം ഉണ്ടാക്കിയെന്നും ബിജെപി നോട്ടീസില്‍ സൂചിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ ഉന്നയിച്ച് ബിജെപിയേയും ആര്എസ്എസ്നിയേും താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് രാമചന്ദ്ര ഗുഹയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് യുവമോര്‍ച്ച ആരോപിക്കുന്നു. തെറ്റായ പരാമര്‍ശത്തില്‍ ബിജെപിയോടും ആര്‍എസ്എസിനോടും ക്ഷമാപണം നടത്തണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..