ഷെർഗിൽ, അമരീന്ദർ സിങ് |ഫോട്ടോ:facebook.com/ShergillJaiveer
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചെത്തിയ നേതാക്കളെ പ്രധാന പദവികളില്‍ നിയോഗിച്ച് ബിജെപി. ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനം നടത്തി മൂന്ന് മാസം മുമ്പ് രാജിവെച്ച കോണ്‍ഗ്രസ് മുന്‍ വക്താവ് ജയ്വീര് ഷെര്‍ഗിലിനെ ബിജെപി തങ്ങളുടെ വക്താവായി നിയോഗിച്ചു.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനേയും പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖറിനേയും ബിജെപി ദേശീയ എക്സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തി.
യുപി മന്ത്രി സ്വതന്ത്ര ദേവ് സിങ്, ഉത്തരാഖണ്ഡ് ബിജെപി മുന്‍ അധ്യക്ഷന്‍ മദന്‍ കൗശിക്, കോണ്‍ഗ്രസ് മുന്‍ നേതാവ് റാണ ഗുര്‍മീത് സിങ് സോധി, പഞ്ചാബ് മുന്‍ മനോരഞ്ജന്‍ കാലിയ എന്നിവരേയും ദേശീയ എക്സ്ക്യുട്ടീവില്‍ അംഗങ്ങളാക്കിയിട്ടുണ്ട്.
യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടിയും പാര്‍ട്ടി നശിപ്പിക്കുന്നെന്നും ആരോപിച്ചാണ് മൂന്ന് മാസം മുമ്പ് ഷെര്‍ഗില്‍ പാര്‍ട്ടി വിട്ടത്. സുപ്രീംകോടതി അഭിഭാഷകന് കൂടിയായിരുന്നു 39-കാരനായ ഷെര്‍ഗില്‍. അമരീന്ദര്‍ സിങ് കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായും സുനില്‍ ജാഖര്‍ ഈ വര്‍ഷം മെയിലുമാണ് കോണ്‍ഗ്രസ് വിട്ടത്.
Content Highlights: BJP's Roles For Ex Congress Leaders, Jaiveer Shergill Is New Spokesperson
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..