കണ്‍ട്രോള്‍ റൂമില്‍ അതിക്രമിച്ചു കയറി, രാത്രി വിമാന സര്‍വീസിനായി ഭീഷണി; BJP നേതാക്കള്‍ക്കെതിരെ കേസ്


ദിയോഘർ വിമാനത്താവളം |ഫോട്ടോ:ANI

പട്‌ന: ഝാര്‍ഖണ്ഡിലെ ദിയോഘര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അതിക്രമിച്ചു കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന ആരോപണത്തില്‍ ബിജെപി എംപിമാരുള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, മനോജ് തിവാരി, ദുബെയുടെ രണ്ട് ആണ്‍ മക്കള്‍, വിമാനത്താവള ഡയറക്ടര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ കയറി ചാര്‍ട്ടേര്‍ഡ് വിമാനത്തിന് രാത്രിയില്‍ പറന്നുയരുന്നതിനുള്ള അനുമതിക്കായി ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. ഓഗസ്റ്റ് 31-നാണ് സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായില്‍ ഉദ്ഘാടനം ചെയ്ത ദിയോഘര്‍ വിമാനത്താവളത്തില്‍ രാത്രികാല പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ആയിട്ടില്ല. സൂര്യാസ്തമയത്തിന് അര മണിക്കൂര്‍ മുമ്പുവരെ വിമാന സര്‍വീസുകള്‍ നടത്താനാണ് നിലവില്‍ അനുമതിയുള്ളത്.

വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സുമന്‍ ആനന്ദ് എന്ന ഉദ്യോഗസ്ഥന്റെ പരാതിയില്‍ ഈ മാസം ഒന്നിനാണ് ബിജെപി നേതാക്കള്‍ക്കെതിരെ കുന്ദ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് എംപിമാരുള്‍പ്പടെയുള്ളവര്‍ എടിസി മുറിയില്‍ പ്രവേശിക്കുകയും വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതിക്കായി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

'ഓഗസ്റ്റ് 31-ന് വിമാനത്താവളം ഉള്‍പ്പെടുന്ന പ്രദേശത്തെ സൂര്യാസ്തമയം വൈകീട്ട് 6.03നാണ്. ഇതനുസരിച്ച് 5.30വരെയാണ് വിമാന സര്‍വീസുകള്‍ നടത്താനാകുക. ദുബെയും മറ്റുള്ളവരും എടിസി മുറിയുടെ അകത്തേക്ക് വന്നു. പൈലറ്റടക്കം ടേക്ക് ഓഫ് ചെയ്യാന്‍ ക്ലിയറന്‍സിനായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. എടിസി മുറിയില്‍ യാത്രക്കാരുടെ സാന്നിധ്യം തന്നെ ഞെട്ടിപ്പിക്കുന്നതാണ്. വിമാനത്താവള സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണിത്. ഇവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കേണ്ടിവന്നു', ദിയോഘര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കാബിനറ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.

ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങളെന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിനെ അട്ടിറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഭരണകക്ഷികളായ ജെഎംഎം-കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന്‌ ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ പ്രധാന മുഖമാണ് വിമാനത്താവള അതിക്രമം സംബന്ധിച്ച് ആരോപണ വിധേയനായിട്ടുള്ള നിഷികാന്ത് ദുബെ എന്നതാണ് പ്രധാനം.

വിമാനത്താവത്തിലെ സംഭവം ദുബെയും ദിയോഘര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജുനാഥ് ഭജന്‍ത്രിയും തമ്മില്‍ ചൂടേറിയ വാക്കുതര്‍ക്കത്തിനും കാരണമായിട്ടുണ്ട്. ആരോപണങ്ങള്‍ ഇതുവരെ ദുബെ നിഷേധിച്ചിട്ടില്ല. സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെഎംഎം നേതൃത്വം വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.


Content Highlights: BJP MPs Nishikant Dubey, Manoj Tiwari among 9 booked for forcing entry into ATC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented