ന്യൂഡല്‍ഹി:  മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഡോ. വീരേന്ദ്ര കുമാര്‍ പതിനേഴാം ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറാകും. ടിക്കംഗഡ് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഏഴുവട്ടം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

പുതിയ എം പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോ ടേം സ്പീക്കറാണ്. കൂടാതെ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തിന്റെ അധ്യക്ഷനും പ്രോം ടേം സ്പീക്കറായിരിക്കും.

ഒന്നാം മോദി സര്‍ക്കാരില്‍ വനിതാ-ശിശുക്ഷേമ വകുപ്പിലും ന്യൂനപക്ഷ ക്ഷേമ വകുപ്പിലും സഹമന്ത്രിയായിരുന്നു. പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 17നാണ് ആരംഭിക്കുക.

 content highlights: bjp mp virendra kumar pro term speaker