ഫീസ് അടച്ചില്ല, വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ സ്‌കൂള്‍; പ്രതിഷേധവുമായി വരുണ്‍ ഗാന്ധി


വീഡിയോയിലെ ദൃശ്യം| Photo Screen Grab

ന്യൂഡല്‍ഹി: യുപിയിലെ ഉന്നാവില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. പരീക്ഷ എഴുതാന്‍ കഴിയാതെ കരയുന്ന ആറാം ക്ലാസുകാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്‌കൂളിനെതിരെ പല ഭാഗത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സ്‌കൂള്‍ അധികൃതരുടെ നടപടിയ്‌ക്കെതിരെ ട്വീറ്റുമായി ബിജെപി എംപി വരുണ്‍ ഗാന്ധിയും രംഗത്തെത്തി.

ഈ പെണ്‍കുട്ടി ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ പ്രതിനിധിയാണെന്ന് വീഡിയോ പങ്കുവെച്ച് വരുണ്‍ ഗാന്ധി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്ന് വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം കച്ചവടമല്ലെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മനുഷ്യത്വം മറന്നു പോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.



അപൂര്‍വാ സിങ്ങ് എന്ന വിദ്യാര്‍ത്ഥിനിയാണ് വീഡിയോയിലുള്ളത്. ഫീസുമായി പിതാവ് വരുമെന്ന് അറിയിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ ഗേറ്റിനു പുറത്ത് നിര്‍ത്തുകയായിരുന്നു എന്ന് പെണ്‍കുട്ടി പറയുന്നു. സംഭവത്തിനു ശേഷം പെണ്‍കുട്ടിയുടെ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഫീസ് തുക പ്രദേശത്തെ ഒരു ബിജെപി നേതാവ് അടച്ചു.

ഉന്നാവിലെ തോലയ്ക്ക് അടുത്തുള്ള സ്വകാര്യ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളെ ഫീസ് അടച്ചില്ലായെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയത്. ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്കിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷ നടത്തുമെനന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പത്തോളം വിദ്യാര്‍ത്ഥികളെയാണ് ഫീസ് അടയ്ക്കാത്തതിനാല്‍ പരീക്ഷയില്‍ നിന്ന് വിലക്കിയത്.

Content Highlights: varun gandhi, bjp mp, up, school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented