ലക്ക്നൗ: മാലിന്യമുക്ത പുഴയെന്ന ലക്ഷ്യത്തിനായി സരയൂ നദീ തീരത്തെത്തിയ ബിജെപി എംപി പ്ലാസ്റ്റിക് കുപ്പി പുഴയിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞത് വിവാദത്തിനിടയാക്കി. 

ഉത്തര്‍പ്രദേശ് ഭാരതീയ ജനത പാര്‍ട്ടി എംപി പ്രിയങ്ക റാവത്ത് ആണ് ആളുകള്‍ നോക്കി നില്‍ക്കെ പ്ലാസ്റ്റിക്കു കൊണ്ടുള്ള ഉപയോഗിച്ചൊഴിഞ്ഞ കുടിവെള്ള കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞത്. പ്രിയങ്കയ്ക്കൊപ്പം ഉത്തര്‍ പ്രദേശ് ജലകാര്യമന്ത്രി ധരപാല്‍ സിങും ഉണ്ടായിരുന്നു.

കുപ്പി വലിച്ചെറിഞ്ഞ ശേഷം പുഴ പരിശോധന യാത്ര നടത്തിയ ഇവര്‍ പുഴയെ എങ്ങനെ സംരക്ഷിക്കണമെന്നതിനെ കുറിച്ച് ഒരു പ്രസംഗവും നടത്തി. 
എന്നാല്‍ പുഴയില്‍ കുപ്പി വലിച്ചെറിഞ്ഞ ആരോപണങ്ങളെ അവര്‍ നിഷേധിച്ചു.