Photo | twitter.com/KhanSaumitra
കൊല്‍ക്കത്ത: സ്വാമി വിവേകാനന്ദന്റെ പുനര്‍ജന്മമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പശ്ചിമ ബംഗാളിലെ ബി.ജെ.പി. എം.പി. സൗമിത്ര ഖാന്. സ്വാമി വിവേകാനന്ദന്റെ ജന്മവാര്ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സൗമിത്ര ഖാന് ഈ പരാമര്‍ശം നടത്തിയത്.
'സ്വാമിജി വീണ്ടും ജനിച്ചിരിക്കുന്നു, പുതിയ രൂപത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയായി. ഞങ്ങള്‍ക്ക് സ്വാമിജി ദൈവതുല്യനാണ്. അമ്മയെ നഷ്ടപ്പെട്ടിട്ടുപോലും രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ് മോദി. ആധുനിക ഇന്ത്യയുടെ പുതിയകാല സ്വാമിജിയാണ് മോദിയെന്നു ഞാന്‍ കരുതുന്നു '-അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, സൗമിത്ര ഖാന്റെ പ്രസ്താവനയില്‍ വിമര്‍ശനമുന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സ്വാമി വിവേകാനന്ദനെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും ഇകഴ്ത്തുന്ന പ്രസ്താവനയാണ് ഖാന് നടത്തിയതെന്ന് മന്ത്രിസഭാംഗവും കൊല്‍ക്കത്ത മേയറുമായ ഫര്‍ഹാദ് ഹകീം പറഞ്ഞു. നേരത്തേ ബി.ജെ.പി. ബിഹാര്‍ അധ്യക്ഷന്‍ നിത്യാനന്ദ റായിയും സൗമിത്ര ഖാന്റേതിനു സമാനമായ പ്രസ്താവന നടത്തിയിരുന്നു.
Content Highlights: bjp mp saumitra khan says swami vivekananda took rebirth as pm modi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..