ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി മുന്‍ ക്രിക്കറ്റ് താരവും കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ ഒരുകോടി രൂപ സംഭാവന നല്‍കി. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമായ അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിര്‍മാണത്തിന് തന്റെയും കുടുംബത്തിന്റെയും സംഭാവന കൈമാറിയതായി ഗംഭീര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

'മഹത്തായ രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമാണ്. ദീര്‍ഘകാലമായുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. ഇത് ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കും. ഈ യജ്ഞത്തില്‍ എന്റേയും കുടുംബത്തിന്റെയും ചെറിയ സംഭാവന നല്‍കി'യതായും ഗംഭീര്‍ പറഞ്ഞു. 

രാമക്ഷേത്ര നിര്‍മാണത്തിനായി നഗരത്തിലുടനീളം സംഭാവന പിരിക്കാനുള്ള പ്രചരണ പരിപാടി ഡല്‍ഹി ബി.ജെ.പി ആരംഭിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. 10, 100, 1000 രൂപ എന്നിങ്ങനെയുള്ള കൂപ്പണുകള്‍ വഴി കഴിയാവുന്നത്ര വീടുകളില്‍നിന്ന് സംഭാവന സ്വീകരിക്കുമെന്ന് ഡല്‍ഹി ബി.ജെ.പി ജനറല്‍ സെക്രട്ടറിയും ക്യാമ്പെയ്ന്‍ കണ്‍വീനറുമായ കുല്‍ജിത്ത് ചഹല്‍ പറഞ്ഞു.

content highlights: BJP MP Gautam Gambhir Contributes ? 1 Crore For Ram Temple Construction