ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ്. ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹറാവു ആണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് നരസിംഹറാവു ആരോപിക്കുന്നു.

നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിനിടയാക്കും. ഇത് പാര്‍ലമെന്റ് അവകാശം ഹനിക്കുന്നതാണെന്നും ഇത്തരം നടപടി നിയമസഭകളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും നോട്ടീസില്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

Content Highlights: BJP MP G. V. L. Narasimha Rao against Pinarayi Vijayan Anti caa resolution