നിതിൻ ഗഡ്കരി, നരേന്ദ്ര മോദി| Photo: ANI
ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരിയെ സ്പൈഡര്മാന് എന്ന് വിളിച്ച് ബി.ജെ.പി. എം.പി. താപിര്‍ ഗാവോ. ഗഡ്കരി, രാജ്യമെമ്പാടും റോഡ് ശൃംഖലകള്‍ തീര്‍ത്തുവെന്ന് ഗാവോ പറഞ്ഞു.
ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് അരുണാചല്‍ പ്രദേശില്‍നിന്നുള്ള എം.പിയായ ഗാവോ, ഗഡ്കരിക്കുമേല് പ്രശംസ ചൊരിഞ്ഞത്. 'ഞാന്‍ നിതിന്‍ ഗഡ്കരിയുടെ പേര് സ്പൈഡര്‍ മാന്‍ എന്നു മാറ്റി. ചിലന്തിയുടെ വല പോലെ, ഗഡ്കരി രാജ്യത്തിന്റെ എല്ലാ കോണിലും വിശാലമായ റോഡ് ശൃംഖലകള്‍ സ്ഥാപിക്കുകയാണ്. ഗഡ്കരിയുണ്ടെങ്കില് കാര്യം നടക്കും'- ഗാവോ പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ചൈന അതിര്‍ത്തിക്കു സമീപത്തെ റോഡ് നിര്‍മാണവേഗത വര്‍ധിച്ചെന്നും ഗാവോ കൂട്ടിച്ചേര്‍ത്തു. ഇന്ന് മോദിയുടെ നേതൃത്വത്തിന് കീഴില്‍ അരുണാചല്‍ പ്രദേശിലെ മക്മോഹന്‍ ലൈനിലേക്ക് ഇരട്ടവരി പാത നിര്‍മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രാജസ്ഥാന് എം.എല്‍.എ. ഗ്യാന്‍ ചന്ദ് പരാഖ് രംഗത്തെത്തി. ഭഗവാന് മഹാദേവന്റെ അവതാരമാണ് നരേന്ദ്ര മോദി എന്നു പറഞ്ഞാല്‍, അതിശയോക്തിയില്ലെന്ന് ആയിരുന്നു പരാഖിന്റെ പരാമര്‍ശം. ധനബില്ലിന്മേല് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആയിരുന്നു പരാഖ് ഇങ്ങനെ പറഞ്ഞത്. പരാമര്‍ശത്തിനെതിരേ ഭരണപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു.
പണ്ടുകാലത്ത് ഹര ഹര മഹാദേവ് എന്നായിരുന്നു എന്നാല്‍ ഇന്ന് ഹര ഹര മോദി എന്നാണുയരുന്നത്. മഹാദേവന്റെ അവതാരമാണ് മോദി എന്നു പറയുന്നതില്‍ അതിശയോക്തി ഉണ്ടാവാനിടയില്ല- പരാഖ് പറഞ്ഞു. മഹാദേവന്റെ മൂന്നാംകണ്ണു തുറന്നപ്പോള്‍ മഹാദുരന്തമുണ്ടായി. മോദി മൂന്നാംകണ്ണ് തുറന്നപ്പോള്‍ കശ്മീരില്‍നിന്ന് ഭീകരവാദികള്‍ തുടച്ചുനീക്കപ്പെട്ടു. പാകിസ്താന്റെ മണ്ണില്‍ മിന്നലാക്രമണം നടന്നെന്നും പരാഖ് കൂട്ടിച്ചേര്‍ത്തു.
Content Highlights: bjp mp calls nitin gadkari spiderman at loksabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..