നാരായൺ പട്ടേൽ | Photo:Twitter@rohitpr25368207
ഭോപ്പാല്‍: വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നത് മികച്ച റോഡുകള്‍ നിര്മിച്ചതിനാലാണെന്ന വാദവുമായി മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ നാരായണ്‍ പട്ടേല്‍. മോശം റോഡുകള്‍ അപകടങ്ങള്‍ കുറയ്ക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.
'എന്റെ മണ്ഡലത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. മികച്ച റോഡുകള്‍ അമിതവേഗത്തിനും തുടര്‍ന്ന് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു', പട്ടേല്‍ പറഞ്ഞു. ചിലര്‍ മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടങ്ങളിലേക്ക് നയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാണ് സംസ്ഥാനത്തെ റോഡുകള്‍ എന്ന് വാദിച്ചിരുന്നു. 2018-ല്‍ ഒരു പൊതുസമ്മേളനത്തിനിടയിലും അദ്ദേഹം ഈ വാദം ആവര്‍ത്തിച്ചിരുന്നു.
Content Highlights: BJP MLA Blames Good Roads For Rise In Accidents
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..