Photo: PTI
ന്യൂഡല്‍ഹി: വൈകാതെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബിജെപിക്ക് മുസ്ലിം എംപിമാര്‍ ഇല്ലാതാവും. നിലവില്‍ രാജ്യസഭയില്‍ മൂന്ന് മുസ്ലിം എംപിമാരാണ് ബിജെപിക്ക് ഉള്ളത്. ഈ എംപിമാരുടെ കാലാവധി വൈകാതെ അവസാനിക്കും. പുതുതായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നവരുടെ പട്ടികയില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ആരുമില്ല. ലോക്‌സഭയിലാകട്ടെ, നിലവില്‍ ബിജെപിക്ക് മുസ്ലിം സമൂഹത്തില്‍ നിന്ന് എംപിമാര്‍ ഇല്ലതാനും.
മുക്താര്‍ അബ്ബാസ് നഖ്വി, സയ്യിദ് സഫര്‍ ഇസ്ലാം, എം.ജെ അക്ബര്‍ എന്നീ എംപിമാരുടെ കാലാവധിയാണ് അവസാനിക്കുന്നത്. നഖ്വിയുടെ കാലാവധി ജൂലായ് ഏഴിനും സഫര്‍ ഇസ്ലാമിന്റേത് ജൂലായ് നാലിനും എം.ജെ. അക്ബറിന്റേത് ജൂണ്‍ 29നും ആണ് അവസാനിക്കുന്നത്. ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഇവരുടെ പേരില്ല. മാത്രമല്ല, മറ്റു മുസ്ലിം പേരുകള്‍ ഒന്നുമില്ല.
രാജ്യസഭാ എംപിയുടെ കാലാവധി അവസാനിക്കുന്നതോടെ ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ്വിക്ക് സ്ഥാനം നിലനിര്‍ത്താന്‍ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതുണ്ട്. ഉത്തര്‍പ്രദേശിലെ രാംപുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നഖ്വി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.
Content Highlights: BJP May Have No Muslim Face In Parliament After Rajya Sabha List
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..