ജാദവ്പുര്‍ സര്‍വകലാശാല വിദ്യാര്‍ഥികളുടെ മാര്‍ച്ചിനിടെ കൊല്‍ക്കത്തയില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്


ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും എസ്എഫ്‌ഐ അടക്കമുള്ള ഇടത് സംഘടനകളുടെ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഈ സമയം ബിജെപി പ്രവര്‍ത്തകരും വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

Photo - ANI

കൊല്‍ക്കത്ത: ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും എസ്എഫ്‌ഐ അടക്കമുള്ള ഇടത് സംഘടനകളുടെ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഈ സമയം ബിജെപി പ്രവര്‍ത്തകരും വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.

രണ്ട് റാലികളും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. എന്നാല്‍ ഇരുവിഭാഗങ്ങളും മുദ്രാവാക്യം മുഴക്കി നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നതെന്ന് പോലീസ് അവകാശപ്പെടുന്നു.

അതിനിടെ, ജെഎന്‍യുവിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഡല്‍ഹി ഇന്ത്യാഗേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ചെന്നൈയില്‍ വിദ്യാര്‍ഥികള്‍ മെഴുകു തിരികള്‍ കത്തിച്ച് പ്രതിഷേധിച്ചു. മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിരവധി പേര്‍ പ്രതിഷേധിക്കാനെത്തി.

Content Highlights: BJP, Left supporters face off in Kolkata during rallies over JNU violence; police baton charge

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented