തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ കൊളത്തൂരിൽ നടത്തിയ സന്ദർശനം | ചിത്രം: twitter.com|annamalai_k
ചെന്നൈ: ചെന്നൈയില്‍ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കവെ ബിജെപി നേതാക്കളുടെ ഫോട്ടോ ഷൂട്ട് വിവാദത്തില്‍. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിലെ കെടുകാര്യസ്ഥത തുറന്നുകാട്ടാന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ നടത്തിയ സന്ദര്‍ശനമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പാര്‍ട്ടി സഹപ്രവര്ത്തകന് കാരു നാഗരാജനൊപ്പം അണ്ണാമലൈ ചെറിയ വെള്ളക്കെട്ടുള്ള പ്രദേശത്ത് ബോട്ടില്‍ ഇരിക്കുന്ന വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കണങ്കാലോളം വെള്ളമുള്ള ഒരു തെരുവിലൂടെ ബോട്ടില്‍ സഞ്ചരിക്കുകയും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയോട് സുഖവിവരം അന്വേഷിക്കുന്ന പോലെ അഭിനയിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ദൃശ്യത്തിന് വിശ്വാസ്യത ലഭിക്കാന്‍ അണ്ണാമലയ്ക്ക് പിന്നിലായി വെള്ളത്തില്‍ നില്ക്കുന്നവരോട് മാറി നില്ക്കാന് പറയുന്നതും വ്യക്തമാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ വ്യാപകമായ ട്രോളിന് ഇടയായിരുന്നു.
Content highlights: BJP leaders in controversy over photoshoot in flood-hit area of Chennai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..