ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിനിടെ വള്ളം മറിഞ്ഞ് ബി.ജെ.പി നേതാക്കള്‍ പുഴയില്‍ വീണു. എം.പിയും എം.എല്‍.യുമടങ്ങുന്ന സംഘം വെള്ളത്തില്‍ വീണയുടന്‍ പോലീസ് അവരെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബസ്തി നദിയിലാണ് സംഭവം നടന്നത്.

യു.പിയിലെ മുന്‍ ബി.ജെ.പി പ്രസിഡന്റ് രാമപതി റാം ത്രിപാഠി,  ഹരീഷ് ദ്വിവേദി എം.പി, രാം ചൗധരി എം.എല്‍.എ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍, പോലീസ് സൂപ്രണ്ട് ദിലീപ് കുമാര്‍ തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. നദിക്കരയോടു ചേര്‍ന്നായിരുന്നു ചടങ്ങ്. അതിനാല്‍ വലിയ അപകടം ഒഴിവായി.

നേതാക്കള്‍ വീണയുടന്‍ പോലീസ് ഉദ്യോഗസ്ഥര്‍  വെള്ളത്തില്‍ ചാടി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. വള്ളത്തില്‍ നിറയെ ആളുകളുണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു.

content highlight: BJP Leaders Fall Into River Trying To Scatter Vajpayee's Ashes In UP