ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്ന ബി.ജെ.പി. നേതാക്കള്‍ വസതിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറകള്‍ തകര്‍ത്തതായി ഡല്‍ഹി സി.എം.ഒ. ഓഫീസ്.

പ്രതിഷേധിക്കുന്ന ബി.ജെ.പി. നേതാക്കള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി. ക്യാമറകള്‍ നശിപ്പിച്ചു എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനി(എം.സി.ഡി.)ലെ മേയര്‍മാരും കൗണ്‍സിലര്‍മാരുമാണ് കെജ്‌രിവാളിന്റെ വസതിക്കു മുന്‍പില്‍ പ്രതിഷേധിക്കുന്നത്. പതിമൂവായിരം കോടി രൂപയുടെ കുടിശ്ശിക തന്നു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയര്‍മാരുടെ സമരം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും ബി.ജെ.പി. ഞായറാഴ്ച പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

content highlights: bjp leaders broke cctv camera installed in arvind kejriwals house- delhi cmo