പ്രാർഥനയിൽ പങ്കെടുത്തത് ആദരവോ പ്രീണനമോ?; മോദിയുടെ പള്ളിസന്ദർശനത്തെ വിമർശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി


1 min read
Read later
Print
Share

പ്രധാനമന്ത്രി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചപ്പോൾ, സുബ്രമണ്യൻ സ്വാമി | ഫോട്ടോ: ANI, PTI

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പള്ളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടെ സന്ദര്‍ശനത്തിനു പിന്നിലുള്ളത് തന്ത്രപരമായ ലക്ഷ്യമാണോ അതോ ആദരവുമൂലമാണോയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

'പള്ളിയില്‍ മോദി പ്രാര്‍ഥിച്ചത് തന്ത്രപരമായ ലക്ഷ്യത്തിനു വേണ്ടിയാണോ അതോ ആദരവുകൊണ്ടാണോ? വ്യത്യസ്ത മതവിഭാഗങ്ങളിൽനിന്നുള്ള ബന്ധങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു ഹിന്ദുവെന്ന നിലയില്‍ എനിക്ക് ഒരിക്കലും ഒരു മതഭ്രാന്തനാകാന്‍ കഴിയില്ല. പക്ഷേ, മോദിയുടെ പ്രവൃത്തി ഹിന്ദുത്വ പ്രത്യയശാസ്ത്രം കപടമാണെന്നും പ്രീണനമാണെന്നുമുള്ള തോന്നലാണുണ്ടാക്കുന്നത്', സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

ഈസ്റ്റര്‍ ദിനത്തിലാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചത്. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇരുപത് മിനിറ്റോളം ദേവാലയത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി പള്ളിയില്‍ നടന്ന പ്രാര്‍ഥനയിലും പങ്കെടുത്തു. പള്ളിയങ്കണത്തില്‍ മോദി വൃക്ഷത്തൈ നടുകയും ചെയ്തു.

മോദിയുടെ സന്ദര്‍ശനം സന്തോഷകരമാണെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രതികരിച്ചിരുന്നു. ഈസ്റ്റര്‍ ആശംസകളറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലടക്കം ക്രൈസ്തവ സമൂഹങ്ങളുമായി അടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Content Highlights: bjp leader subramanian swamy slams pm narendra modi over church visit

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
maneka gandhi

1 min

പശുക്കളെ കശാപ്പിന് വിൽക്കുന്നെന്ന മേനക ഗാന്ധിയുടെ ആരോപണം; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോൺ

Sep 29, 2023


up hospital

1 min

കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരി മരിച്ചു; മൃതദേഹം ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ മുങ്ങി

Sep 29, 2023


Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


Most Commented